22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാട് ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ; എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും, സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ
Uncategorized

വയനാട് ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ; എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും, സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ

കൽപ്പറ്റ: വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിൻ്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേർ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കം.

Related posts

കലവൂരിലെ സുഭദ്ര കൊലപാതകം; ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്, അറസ്റ്റു ചെയ്തത് മണിപ്പാലിൽ നിന്ന്

Aswathi Kottiyoor

നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൻ അപകടം; തട്ടുകട കത്തി നശിച്ചു, തീ ആളിപ്പടര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox