22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • രക്ഷാപ്രവര്‍ത്തകർക്ക് അതിവേഗം ഭക്ഷണം, ഹിറ്റാച്ചിയിലേക്കും ജെസിബിയിലേക്കുമുള്‍പ്പെടെ ഡ്രോണുകളില്‍ എത്തിക്കും
Uncategorized

രക്ഷാപ്രവര്‍ത്തകർക്ക് അതിവേഗം ഭക്ഷണം, ഹിറ്റാച്ചിയിലേക്കും ജെസിബിയിലേക്കുമുള്‍പ്പെടെ ഡ്രോണുകളില്‍ എത്തിക്കും


കല്‍പറ്റ: ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി,
ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

Related posts

പുരോഗമന കലാസാഹിത്യ സംഘവും പി ജി സംസ്‌കൃതി കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

55 പവൻ കവർന്നവരെ പിടിച്ച് ദിവസങ്ങൾ, താമരശ്ശേരിയിൽ വീണ്ടും ലക്ഷ്യമിട്ടത് ജ്വല്ലറി, രക്ഷയായി ലോക്കറിന്റെ കരുത്ത്

Aswathi Kottiyoor

മുൻ നഗരസഭാ ചെയർപേഴ്സന്‍റെ വോട്ട് അസാധുവായി, പിറവത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന് അട്ടിമറി ജയം

Aswathi Kottiyoor
WordPress Image Lightbox