23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വലപ്പാട് ഹോട്ടലിൽ പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; ഹോട്ടൽ നടത്തിപ്പുകാരായ 2 സ്ത്രീകൾക്ക് പരിക്ക്
Uncategorized

വലപ്പാട് ഹോട്ടലിൽ പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചു; ഹോട്ടൽ നടത്തിപ്പുകാരായ 2 സ്ത്രീകൾക്ക് പരിക്ക്


തൃശ്ശൂർ: വലപ്പാട് ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴിൽ വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലിൽ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചത്. ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ കോന്നംപറമ്പത്ത് വീട്ടിൽ സുനിത മണികണ്ഠൻ (45), കുറ്റിക്കാട്ട് വീട്ടിൽ സുമിത സുധി കുമാർ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും മുഖത്താണ് പരിക്കേറ്റിട്ടുള്ളത്.

Related posts

‘നഷ്ടങ്ങളേ ഉണ്ടാകുന്നുള്ളൂ, സഹോദരന്മാരെ, ഒന്ന് നിർത്തൂ’; പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ മാർപ്പാപ്പ

Aswathi Kottiyoor

കേളകം ഇ എം എസ് ലൈബ്രറി, ബാലസംഘം, മഹിളഅസാേസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ മഞ്ഞളാംപുറത്ത് ഓണാഘോഷ പരിപാടികളും മൽസരങ്ങളും നടത്തി

Aswathi Kottiyoor

‘ആത്മഹത്യ ചെയ്യില്ല’; ലോക്കപ്പിനുള്ളില്‍ ഡ്രൈവര്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പരാതിയുമായി ഭാര്യ

Aswathi Kottiyoor
WordPress Image Lightbox