23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു; പവന്റെ ഇന്നത്തെ നിരക്ക് അറിയാം
Uncategorized

മൂന്നാം ദിനവും സ്വർണവില കുതിക്കുന്നു; പവന്റെ ഇന്നത്തെ നിരക്ക് അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയാണ്. ഒരു പവന് ഇന്ന് 240 രൂപ കൂടി. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഇതോടെ സ്വർണവില 52000 ത്തിലേക്ക് അടുക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,840 രൂപയാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില 1280 രൂപയാണ് കൂടിയത്. സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില ജൂലൈ 23 ന് കുത്തനെ കുറഞ്ഞിരുന്നു. പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,480 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5360 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.

Related posts

9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി; പത്തനംതിട്ടയില്‍ നാല് പേർ പിടിയിൽ

Aswathi Kottiyoor

നഷ്ടപരിഹാരം ഉറപ്പു നൽകി സർക്കാർ ; പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ.

Aswathi Kottiyoor

ഗവർണർ ഒപ്പിട്ടു; ആശുപത്രി സംരക്ഷണ ബിൽ നിയമമായി

Aswathi Kottiyoor
WordPress Image Lightbox