22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാടിനെ ചേര്‍ത്തുപിടിച്ച് നാട്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിരവധി പേര്‍
Uncategorized

വയനാടിനെ ചേര്‍ത്തുപിടിച്ച് നാട്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിരവധി പേര്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വയനാടിന് ചേര്‍ത്തുപിടിച്ച് നാട്. നിരവധി പേര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കണക്കുകൾ സര്‍ക്കാര്‍ പുറത്തുവിട്ടു. ചലച്ചിത്ര താരങ്ങള്‍ക്ക് പുറമെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവന നല്‍കി. ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷവും, മമ്മൂട്ടി 20 ലക്ഷവും നല്‍കി. തമിഴ് നടൻ സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുൽഖർ സൽമാൻ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം രൂപ എന്നിങ്ങനെ മറ്റു താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപയും ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്‍റ് ദിനേഷ് നിർമ്മൽ 25 ലക്ഷം രൂപയും നല്‍കി. സിപിഎം തമിഴ്നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതവും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ 10 ലക്ഷം രൂപയും തിരുനെല്ലി ദേവസ്വം ബോര്‍ഡ് 5 ലക്ഷം രൂപയും
മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപയും നല്‍കി.

.ടി. ജലീൽ എംഎൽഎ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപയും വയനാട് തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപയും കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 2 ലക്ഷം രൂപയും കണ്ണൂർ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപയും കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപയും നല്‍കി.

ഡോക്യൂമെന്ററി സംവിധായകൻ ആനന്ദ് പട് വർദ്ധൻ ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയിൽ ലഭിച്ച പുരസ്കാര തുകയായ 2,20,000 രൂപയും കല്‍പ്പറ്റ സ്വദേശി പാർവ്വതി വി സി 1 ലക്ഷം രൂപയും തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപയും നല്‍കി.
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപയും മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്ക്കാര തുകയായ 25,000 രൂപയും സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപയും കിറ്റ്സ് 31,000 രൂപയും പ്രഥമ കേരള പ്രഭാ പുരസ്ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപയും നല്‍കി.

കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചു. വയനാട്‌ ദുരന്തത്തിൽ മരിച്ചവർക്കും മറ്റ്‌ നാശനഷ്ടങ്ങൾ അനുഭവിച്ചവർക്കുമായി വിപിഎസ് ലേക്‌ഷോർ ഒരു കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയായാണ് സഹായം എത്തിക്കുക.

Related posts

എന്തൊക്കെയാണ് നടക്കുന്നത്! ഓൺലൈൻ തട്ടിപ്പിന്റെ പിന്നാലെ പോയ മലപ്പുറം പൊലീസ് കണ്ടെത്തൽ ഞെട്ടിക്കുന്നത്

Aswathi Kottiyoor

എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

Aswathi Kottiyoor

മാസപ്പടി: ഗിരീഷ് ബാബുവിന്റെ കുടുംബം ഹർജിയിൽ നിന്ന് പിന്മാറുന്നു

Aswathi Kottiyoor
WordPress Image Lightbox