31.3 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • കുരുന്നു കൈകളാൽ വയനാടിന് കരുതൽ; കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറയുമായി ഐദിന്‍
Uncategorized

കുരുന്നു കൈകളാൽ വയനാടിന് കരുതൽ; കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറയുമായി ഐദിന്‍

കോട്ടയം: വയനാടിന് കൈത്താങ്ങായി ഐദിന്‍. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലെത്തി. ടേബിളിൽ ഐദന്റെ കൈവശമുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ എടുത്തുവെച്ചു.

ഐദിന്റെ കുഞ്ഞ് ഹൃദയത്തിലെ വലിയ മനസിനെ ഏവരും അഭിനന്ദനമറിയിക്കുകയാണ്. പ്രളയ സമയത്ത് സമാനമായ നിരവധി കാഴ്ച്ചകൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഒരുപോലെ സഹജീവികൾക്ക് വേണ്ടി തന്നാലാകുന്നത് ചെയ്യാൻ തയാറാകുമ്പോൾ മലയാളി എന്നതിൽ അഭിമാനിക്കാം.

മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വല്ലപ്പോഴും കിട്ടുന്ന നാണയത്തുട്ടുകളും ചെറിയ നോട്ടുകളും കുടുക്കയിൽ സൂക്ഷിച്ചു വെച്ചത് ഐദിന് എന്താഗ്രഹം നേടിയെടുക്കാനാണ് എന്നത് വ്യക്തമല്ല. എന്നിരുന്നാലും തന്റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തൽക്കാലത്തേയ്ക്ക് ഒഴിവാക്കിക്കൊണ്ട് ദുരന്തമുഖത്തുള്ള മനുഷ്യർക്ക് ചെറിയ തണലാവുകയാണ് ഐദാൻ എന്ന മിടുക്കൻ.

Related posts

ഗവര്‍ണര്‍ അയച്ച 7 ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഒന്നിൽ മാത്രം, മൂന്നെണ്ണം തള്ളി, ബാക്കിയുള്ളതിൽ തീരുമാനമായില്ല

Aswathi Kottiyoor

ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബി.പി.റീഷ്മ വിജയിച്ചു –

Aswathi Kottiyoor

‘മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി’; സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ രൂക്ഷ വിമർശനം

Aswathi Kottiyoor
WordPress Image Lightbox