22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉരുൾപൊട്ടൽ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും’ എന്ന് മുഖ്യമന്ത്രി
Uncategorized

ഉരുൾപൊട്ടൽ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും’ എന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷൻമാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉരുൾപൊട്ടി ഒറ്റപ്പെട്ട 1386 പേരെ രക്ഷിച്ചു. ഇവരെ ഏഴ് ക്യാമ്പിലേക്ക് മാറ്റി, 201 പേരെ ആശുപത്രിയിലാക്കി. 91 പേർ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 82 ക്യാമ്പിലായി 8107 പേരാണുള്ളത്. റോഡ് തടസം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് 132 സേനാ അംഗങ്ങൾ കൂടി വയനാട്ടിലേക്കെത്തി. മണ്ണിൽ അടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തും. ഇതിനായി റിട്ടേഡ് മേജർ ജനറൽ ഇന്ദ്രബാലൻ്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

‘240 ട്രെയിനുകളിലും 1,370 ബസുകളിലും പരിശോധന’; 116 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് എക്‌സൈസ്

Aswathi Kottiyoor

ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി

Aswathi Kottiyoor

കൊട്ടിയൂർ നെല്ലിയോടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox