31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 250 പേര്‍ കുടുങ്ങിക്കിടക്കുന്നു; തെരച്ചിലിന് ഡോഗ് സ്ക്വാഡും ഡ്രോണും, നേവിയുടെ 50 അംഗ സംഘമെത്തി,മഴയ്ക്ക് സാധ്യത
Uncategorized

250 പേര്‍ കുടുങ്ങിക്കിടക്കുന്നു; തെരച്ചിലിന് ഡോഗ് സ്ക്വാഡും ഡ്രോണും, നേവിയുടെ 50 അംഗ സംഘമെത്തി,മഴയ്ക്ക് സാധ്യത

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ വിവിധയിടങ്ങളിലായി 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെന്ന് സൈന്യം. രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങളെത്തും. ഇതിന് പുറമെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) സെൻ്ററിലെ സൈനികരും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തും.

കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനെത്തും. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി. അതിനിടെ, നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.

അതിനിടെ, തെരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡിനെ ലഭ്യമാക്കണമെന്ന് സംസ്ഥാനം അഭ്യർത്ഥിച്ചു. സർക്കാരിൻ്റെ അഭ്യർത്ഥന പ്രകാരം മീററ്റ് ആർ വിസിയിൽ നിന്ന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും.

Related posts

കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി, പാഞ്ഞത്തി ബോംബ് സ്ക്വാഡ്; പൊലീസിനെ വട്ടം കറക്കിയ ആൾ ഒടുവിൽ പിടിയിൽ

Aswathi Kottiyoor

മുഖ്യമന്ത്രിക്ക് തിരിച്ചടി; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി

Aswathi Kottiyoor

കാഴ്ചാ പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox