31.3 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • മാട്രിമോണി വഴി വിവാഹ തട്ടിപ്പ്; 20 സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയില്‍
Uncategorized

മാട്രിമോണി വഴി വിവാഹ തട്ടിപ്പ്; 20 സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയില്‍

മുംബൈ: രാജ്യത്തിന്റെ വിവിധഭാഗത്തു നിന്നായി ഇരുപതിലധികം സ്ത്രീകളെ വിവാഹം കഴിച്ചയാള്‍ പിടിയില്‍. ഫിറോസ് നിയാസ് ഷെയ്‌ഖെന്ന 43കാരനാണ് പൊലീസ് പിടിയിലായത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. നല്ല സോപാര സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംബിവിവി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായത്.

മാട്രിമോണി വെബ്സൈറ്റിലൂടെയാണ് യുവതി ഇയാളുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കുകയായിരുന്നു. 2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി യുവതിയില്‍ നിന്ന് 6.5 ലക്ഷം രൂപയും ലാപ്ടോപ്പും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഷെയ്ഖ് കൈക്കലാക്കിയെന്ന് യുവതി പരാതിയില്‍ പറയുന്നു. 2015 മുതല്‍ പ്രതി 20 ലധികം സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

വിവാഹമോചിതരെയും വിധവകളെയുമാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ചെക്ക്ബുക്കുകള്‍, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts

കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന ദമ്പതികൾ പേരാവൂർ എക്‌സൈസ് പിടിയിൽ

Aswathi Kottiyoor

കഴിഞ്ഞ 5വർഷം വയനാടിന്‍റെ ശബ്ദം ലോക്സഭയിൽ ഉയർന്നോ?യുഡിഎഫിന് വോട്ട് ചെയ്തതിൽ എല്ലാവർക്കും കുറ്റബോധമെന്ന് പിണറായി

Aswathi Kottiyoor

മുല്ലപ്പെരിയാർ ഇന്ന് തുറക്കില്ല; തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു

Aswathi Kottiyoor
WordPress Image Lightbox