22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • പൊലീസിനെ വെല്ലുവിളിച്ച് റീൽസ്, റീൽ ബ്രോയും സംഘവും പെട്ടു; ‘അവസാന മണൽക്കടത്ത് ആഘോഷമാക്കിയതാ സാറേ’യെന്ന് മറുപടി
Uncategorized

പൊലീസിനെ വെല്ലുവിളിച്ച് റീൽസ്, റീൽ ബ്രോയും സംഘവും പെട്ടു; ‘അവസാന മണൽക്കടത്ത് ആഘോഷമാക്കിയതാ സാറേ’യെന്ന് മറുപടി

മലപ്പുറം: അനധികൃത മണൽക്കടത്ത് നടത്തി പൊലീസ് സ്റ്റേഷന് മുന്നിലൂടെ കൊണ്ടുപോകുന്ന ദൃശ്യം ഇൻസ്റ്റഗ്രാമിൽ റീൽ ആയി പങ്കുവെച്ച സംഘം അറസ്റ്റിൽ. നിലമ്പൂർ പൊലീസാണ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. മണൽക്കടത്തിന് ഉപയോഗിച്ച ടിപ്പർ ലോറി, മണൽ സഹിതം പിടിച്ചെടുക്കുകയും ചെയ്തു.

നിയമലംഘനം ചിത്രീകരിച്ച് റീലായി പങ്കുവെച്ചത്, 24 മണിക്കൂറും നടത്തി വരുന്ന സൈബർ പട്രോളിങ്ങിലാണ് മലപ്പുറം പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടത്. ജൂലൈ 24നാണ് റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. പിന്നാലെ ലോറി കണ്ടെത്തി. അനധികൃതമായി മണൽക്കടത്ത് നടത്തിയവരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.

രണ്ട് പേർക്ക് വിദേശത്ത് പോകാൻ വിസ ശരിയായിട്ടുണ്ടെന്നും അവസാനത്തെ മണൽക്കടത്ത് ആഘോഷമാക്കാനാണ് റീലെടുത്തത് എന്നുമാണ് ചോദ്യംചെയ്യലിൽ ഇവർ പറഞ്ഞത്. പിടികൂടിയവരിൽ ഒരാള്‍ ബിരുദ വിദ്യാർത്ഥിയാണ്. ‘ചട്ടം തൻ കടമയെ സെയ്യും’ എന്ന ക്യാപ്ഷനോടെ റീൽസ് രൂപത്തിൽ സംഭവം മലപ്പുറം പൊലീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related posts

വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്.

Aswathi Kottiyoor

കടുവ ഒടുവിൽ കൂട്ടിൽ; വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളെ വിറപ്പിച്ച കടുവയെ പിടികൂടി

Aswathi Kottiyoor

വയനാട് തലപ്പുഴ മേഖലയില്‍ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു;

Aswathi Kottiyoor
WordPress Image Lightbox