23.6 C
Iritty, IN
November 9, 2024
  • Home
  • Uncategorized
  • പതിയെ കുതിച്ച് സ്വർണവില; പവന്റെ വില അറിയാം
Uncategorized

പതിയെ കുതിച്ച് സ്വർണവില; പവന്റെ വില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കൂടിയത്. പത്ത് ദിവസങ്ങൾക്ക് ശേഷം ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. 200 രൂപയാണ് കൂടിയത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,720 രൂപയാണ്.

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ 23 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 4600 രൂപയോളം കുറഞ്ഞു. ശനിയാഴ്ച മുതൽ വില ഉയരുന്ന പ്രവണതയാണ് വിപണിയിൽ കാണുന്നത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,340 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5245 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.

Related posts

നവകേരള സദസ്സ് ഡിസംബർ 20 മുതൽ 23 വരെ തിരുവനന്തപുരത്ത്

Aswathi Kottiyoor

‘ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്’; ഭാരത് വിവാദത്തില്‍ സീതാറാം യെച്ചൂരി

Aswathi Kottiyoor

മാനനഷ്ട കേസിലെ പിഴ: ആദ്യം സമ്മതിച്ചു, പിന്നീട് കാലുമാറി; നടൻ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി

Aswathi Kottiyoor
WordPress Image Lightbox