23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • രാഷ്ട്രപതി ഭവനിലും പേരുമാറ്റം, ദർബാർ ഹാളിന്‍റെയും അശോക ഹാളിന്‍റെയും പേരുമാറ്റി ഉത്തരവിറക്കി
Uncategorized

രാഷ്ട്രപതി ഭവനിലും പേരുമാറ്റം, ദർബാർ ഹാളിന്‍റെയും അശോക ഹാളിന്‍റെയും പേരുമാറ്റി ഉത്തരവിറക്കി


ദില്ലി: രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ ദർബാർ ഹാളിനും അശോക ഹാളിനും പേരുമാറ്റം. ദര്‍ബാര്‍ ഹാളിന്റെ പേരുമാറ്റ് ഗണതന്ത്ര മണ്ഡപെന്നും അശോക് ഹാളിന്റെ അശോക് മണ്ഡപെന്നും മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. രാഷ്ട്രപതി ഭവനില്‍ ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്ന പ്രധാന വേദിയാണ് ദര്‍ബാര്‍ ഹാള്‍. പ്രധാന ചടങ്ങുകളെല്ലാം സംഘടിപ്പിക്കുന്നത് അശോക് ഹാളിലുമായിരുന്നു. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഭരണകാലത്തെയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.

രാഷ്ട്രപതി ഭവനിലെ ഏറ്റവും രാജകീയമായ മുറിയാണ് ദർബാർ ഹാൾ. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള പ്രഥമ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് ഈ ഹാളിലാണ്. ദര്‍ബാര്‍ ഹാള്‍ എന്ന പേരിന് മുമ്പ് ത്രോണ്‍ റൂം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1948-ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും 1950-ല്‍ രാജേന്ദ്ര പ്രസാദ് പ്രഥമ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെയായിരുന്നു.

Related posts

ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

Aswathi Kottiyoor

കട്ടപ്പനയിലെ ഇരട്ടക്കൊല:കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയും അറസ്റ്റിൽ

Aswathi Kottiyoor

കേരളാ ബാങ്കിനെ തരംതാഴ്ത്തി; കടുത്ത നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്; വായ്പാ വിതരണത്തിലടക്കം നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox