31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • നഗരം ഞെട്ടി വിറച്ച തീപിടുത്തം, ഒരു വർഷം കഴിഞ്ഞതോടെ അതേ കടയിൽ വീണ്ടും അഗ്നിബാധ; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം
Uncategorized

നഗരം ഞെട്ടി വിറച്ച തീപിടുത്തം, ഒരു വർഷം കഴിഞ്ഞതോടെ അതേ കടയിൽ വീണ്ടും അഗ്നിബാധ; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം


പത്തനംതിട്ട : നഗരത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായ അതേ കടയിൽ വീണ്ടും അഗ്നിബാധ. രാവിലെ പത്ത് മണിയോടെയാണ് ചിപ്സ് കടയിൽ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.

നഗരം ഞെട്ടി വിറച്ച തീപിടുത്തമുണ്ടായിട്ട് ഒരു വർഷം കഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും അതേ കടയിൽ ആശങ്കയായി അഗ്നിബാധയുണ്ടായത്. ഫയർഫോഴ്സ് എത്തും മുൻപേ കടയിലെ ജീവനക്കാർ തന്നെ തീ കെടുത്തി. എന്നാൽ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

കഴിഞ്ഞ കൊല്ലം തീ പിടിത്തമുണ്ടായ സമയത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാൻ ചിപ്സ് കടകൾക്ക് ഫയർഫോഴ്സ് നിർദേശം നൽകിയതായിരുന്നു. എന്നാൽ ഒന്നു നടപ്പായില്ല. അടിയന്തരമായി സുരക്ഷാ മാരങ്ങൾ ഒരുക്കാൻ വീണ്ടും നിർദ്ദേശം നൽകിയതായി ഫയർഫോഴ്സ് അറിയിച്ചു. തുടർച്ചയായ പരിശോധനയും നടത്താൻ തീരുമാനമായി.

Related posts

തലസ്ഥാന നഗരി വാഴാൻ ഇനി ഇലക്ട്രിക് ഡബിൾ ഡക്കർ; മുകളിൽ 35 സീറ്റ്, താഴെ 30; അഞ്ച് ക്യാമറകൾ, ടിവി, മ്യൂസിക് സിസ്റ്റം, സ്റ്റോപ്പ് ബട്ടൺ

Aswathi Kottiyoor

എം എസ് ധോണിക്ക് ഇന്ന് നാല്‍പ്പത്തിമൂന്നാം പിറന്നാള്‍; ആഘോഷത്തിമിര്‍പ്പില്‍ ‘തല’ ഫാന്‍സ്

Aswathi Kottiyoor

വാഹനാപകടം; സംഗീത് ശശി മരണത്തിന് കീഴടങ്ങി.

Aswathi Kottiyoor
WordPress Image Lightbox