24.4 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • സ്വർണം, വെള്ളി നിരക്കുകൾ കുത്തനെ കുറഞ്ഞു; ഒരു പവന്റെ വില അറിയാം
Uncategorized

സ്വർണം, വെള്ളി നിരക്കുകൾ കുത്തനെ കുറഞ്ഞു; ഒരു പവന്റെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവന് 760 രൂപയാണ് കുറഞ്ഞത്. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി സ്വർണവിലയിൽ കനത്ത ഇടിവാണ് നേരിടുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51200 രൂപയാണ്.

ബജറ്റ് പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽ 2000 രൂപയോളം പവന് കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6400 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5310 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്.

Related posts

വാഹനം വാങ്ങാൻ ചെലവേറും; ഏപ്രിൽ ഒന്ന് മുതൽ വില കൂടും

Aswathi Kottiyoor

മുന്നിൽ ഒരേയൊരു വർഷം, വലിയ ലക്ഷ്യം, അമ്പത് ഏക്കറിൽ 105 ചെറുവനങ്ങള്‍ സ്ഥാപിക്കാൻ അവർ ഒന്നിച്ചിറങ്ങി

Aswathi Kottiyoor

മാമുക്കോയയുടെ മൃതദേഹം മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന്; സംസ്‌കാരം നാളെ

Aswathi Kottiyoor
WordPress Image Lightbox