22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടൽ; ജവാന് പരിക്കേറ്റു; ഒരു ഭീകരനെ വധിച്ചു
Uncategorized

ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടൽ; ജവാന് പരിക്കേറ്റു; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കാശീമിരിലെ കുപ്‍വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒരു ജവാന് പരിക്കേറ്റു. കുപ്‍വാരയിലെ കോവട് മേഖലയിൽ ഇന്നലെ രാത്രിയാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് സൈന്യവും ജമ്മു കാശ്മീർ പോലീസും സ്ഥലത്ത് പരിശോധന നടത്തവേ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഉടൻ തിരിച്ചടിച്ച സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ജമ്മു കാശ്മീരിലെ ആവർത്തിക്കുന്ന ഭീകരാക്രമണങ്ങൾ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ആയുധമാക്കുകയാണ്.

Related posts

പുൽപ്പള്ളി സംഘർഷം; രണ്ടുപേർ അറസ്റ്റിൽ, കൂടുതൽ അറസ്റ്റുണ്ടായേക്കും

Aswathi Kottiyoor

ഉദ്ഘാടനം കഴിഞ്ഞ് 6 മാസം, സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും നല്‍കിയില്ല; ഇഴഞ്ഞുനീങ്ങി കെ ഫോൺ പദ്ധതി

Aswathi Kottiyoor

മീൻ പിടിയ്ക്കാനായി പുഴയിലിറങ്ങി, കൂട്ടുകാർ നോക്കിനിൽക്കെ ആഴത്തിലേക്ക് മറഞ്ഞു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox