28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ അരങ്ങ് 2024 സംഘടിപ്പിച്ചു
Uncategorized

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ അരങ്ങ് 2024 സംഘടിപ്പിച്ചു


അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം, “അരങ്ങ് 2024” സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മേരിക്കുട്ടി കഞ്ഞിക്കുഴി ഉദ്ഘാടനകർമ്മം നിർവഹിച്ചു. നാടൻപാട്ട് കലാകാരൻ ശ്രീ സജീവൻ കുയിലൂർ മുഖ്യ പ്രഭാഷണം നടത്തി.പ്രധാനാ ധ്യാപിക ശ്രീമതി ലിസി പി .എ ചടങ്ങിന് സ്വാഗതം ആശംസിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് പി ജെ ചെറിയാൻ അധ്യക്ഷപദം അലങ്കരിച്ചു. എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി സജീന എം, വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ ശ്രീമതി ജിന്റു ജോസ് ,വിദ്യാരംഗം സ്റ്റുഡൻറ് കൺവീനർ കുമാരി അലൈന അന്ന തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ മത്സര ങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളു൦ വിതരണ൦ ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീ ജിതിൻ ദേവസ്യ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ശ്രീ സജീവൻ കുയിലൂർ നയിച്ച നാടൻപാട്ടരങ്ങ് നടന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾക്ക് ശേഷ൦ പരിപാടി സമാപിച്ചു.

Related posts

ജൂലൈ 11; ലോക ജനസംഖ്യാദിനം

Aswathi Kottiyoor

മുത്തച്ഛൻ പീഡിപ്പിച്ചു, എട്ടുവയസ്സുകാരി ആശുപത്രിയിൽ, സംഭവം നെയ്യാറ്റിൻകരയിൽ

Aswathi Kottiyoor

പണയം വെച്ചും വായ്പയെടുത്തും അമൃതം പൊടിയുണ്ടാക്കി, പഞ്ചായത്ത് ചതിച്ചു; അടച്ചുപൂട്ടാനൊരുങ്ങി കുടുംബശ്രീ സംരംഭം

Aswathi Kottiyoor
WordPress Image Lightbox