22.2 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Uncategorized

വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി യുവാവ് മരിച്ചു. പള്ളിപ്പാട് നീണ്ടൂർ ഒല്ലാലിൽ പടീറ്റതിൽ റെജി ഷേർലി ദമ്പതികളുടെ മകൻ റോഷൻ (25) ആണ് മരിച്ചത്. പള്ളിപ്പാട് നീണ്ടൂർ ശിവമൂർത്തി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് റോഡിൽ പരിക്കേറ്റ നിലയിൽ റോഷൻ കിടക്കുന്നത് അതുവഴി ബൈക്കിൽ വന്ന സമീപവാസിയായ യുവാവാണ് കണ്ടത്.

ഇദ്ദേഹം അറിയിച്ചതനുസരിച്ച് എത്തിയ ഗ്രാമ പഞ്ചായത്ത് അംഗം രതീഷ് രാജനും, റോഷന്റെ സുഹൃത്തുക്കളും ചേർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും റോഷൻ മരിക്കുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ റോഡിൽ വീണു കിടക്കുന്ന റോഷന്റെ ശരീരത്തിലൂടെ പള്ളിപ്പാട് പൊയ്യക്കര ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുന്നത് കാണാം. പിന്നീട് കാർ നിർത്താതെ പോവുകയായിരുന്നു.

മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിന്നീട് കാർ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. സംസ്ക്കാരം പള്ളിപ്പാട് സെൻ്റ് ജോർജ്ജ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരൻ: റിനോഷ്.

Related posts

പകൽക്കുറി പുഴയിൽ കുളിക്കാനിറങ്ങി കാണാതായവരുടെ മൃതദേഹം കിട്ടി; ഇരുവരും ബന്ധുക്കള്‍; അപകടം ഇന്നലെ വൈകുന്നേരം

Aswathi Kottiyoor

കനത്ത മഴയിൽ തകർന്ന് കൃഷിമേഖല; 9210 കോടിയുടെ നാശം.

Aswathi Kottiyoor

കാലിക്കറ്റ് സർവകലാശാലയിലെ പൊലീസ് ബാരിക്കേഡിന് മുകളിൽ കറുത്ത ബാനറുകളുമായി SFI

Aswathi Kottiyoor
WordPress Image Lightbox