28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് പുതിയ ജില്ലാ കളക്ടർ ചുമതലയേറ്റു
Uncategorized

തിരുവനന്തപുരത്ത് പുതിയ ജില്ലാ കളക്ടർ ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി അനു കുമാരി ചുമതലയേറ്റു. മുൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ കളക്ടർക്ക് ചുമതല കൈമാറി. കേരള സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടറായിരുന്നു അനുകുമാരി.

ജില്ലയിൽ നിലവിൽ നടക്കുന്ന സർക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യനീതി, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളിലേയും വികസന പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകുമെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ് ഹരിയാന സ്വദേശിനി അനുകുമാരി. തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടർന്ന് തലശേരി സബ് കളക്ടറായും 2022ൽ തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡൽഹി യൂണിവേഴ്‌സിറ്റിൽ നിന്ന് ഫിസിക്‌സ് വിഷയത്തിൽ ബിരുദവും നാഗ്പൂർ ഐ.എം.ടിയിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിങിൽ എം.ബി.എയും നേടിയിട്ടുണ്ട്. .

Related posts

കണ്ണൂർ; കഞ്ചാവ് കേസിൽ പിടികൂടിയ നാല് പ്രതികൾക്ക് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും

Aswathi Kottiyoor

‘അഞ്ച് ലക്ഷം കന്നി വോട്ടര്‍മാര്‍’: വോട്ട് ചെയ്യേണ്ടത് എങ്ങനെ?, വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Aswathi Kottiyoor

ശുദ്ധജലം ശേഖരിക്കാൻ പോയ കേൾവി പരിമിതിയുള്ള വീട്ടമ്മ ട്രെയിൻ ഇടിച്ചു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox