22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഷിരൂര്‍ ദൗത്യം: മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല
Uncategorized

ഷിരൂര്‍ ദൗത്യം: മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല

ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകീട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. ഇപ്പോള്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഊര്‍ജിതമായി പരിശോധന നടക്കുന്നത്.

പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന് സൂചനയുണ്ട്. ലോഹസാന്നിധ്യമുണ്ടെന്ന തരത്തില്‍ സിഗ്നല്‍ ലഭിച്ചത് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില്‍ പുഴയുടെ പരിസരത്ത് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് സാധ്യത.

മെറ്റര്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടെന്ന സംശയത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇതുവരെ നടന്നുവന്നത്. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നായിരുന്നു സിഗ്നല്‍. രണ്ടിടത്ത് സിഗ്നല്‍ ലഭിച്ചിരുന്നു. 8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. ഇന്നലെ റഡാര്‍ സിഗ്നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

Related posts

സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;

Aswathi Kottiyoor

ശ്മശാന പരിസരത്ത് മദ്യപിക്കവേ പൊലീസെത്തി, ഗ്ലാസുമായി ആക്രമിച്ചു; എസ്ഐക്ക് പരിക്ക്

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox