29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം: പാർലമെന്റിൽ ആവശ്യം ഉന്നയിച്ച് എ എ റഹീം
Uncategorized

ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണം: പാർലമെന്റിൽ ആവശ്യം ഉന്നയിച്ച് എ എ റഹീം

ന്യൂഡൽഹി: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് എ എ റഹീം എംപി പാർലമെൻറിൽ ഉന്നയിച്ചു.

സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായി. അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥൻ പോലും സ്ഥലത്ത് എത്തിയില്ല. വിഷയം റെയിൽമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിച്ച് എ എ റഹിം പറഞ്ഞു.

കേരളത്തിലെ ട്രെയിൻ യാത്ര ദുരിതം ഉന്നയിച്ച റഹീം കെ റെയിൽ പദ്ധതി തടഞ്ഞു വെക്കരുതെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

Related posts

കാട്ടുപന്നി കുറുകേ ചാടി യുവാവിന് പരിക്ക്

Aswathi Kottiyoor

‘പ്രണയം നിരസിച്ചു, മറ്റൊരാളുമായി ബന്ധമെന്ന് സംശയവും’; യുവതിയെ കുത്തിക്കൊന്നതില്‍ പ്രതിയുടെ മൊഴി

Aswathi Kottiyoor

വെള്ളിടി മൂന്നിരട്ടി; പൂർണ ബിൽ വന്നപ്പോൾ വാട്ടർചാർജ് വർധന മൂന്നര ഇരട്ടി വരെ

WordPress Image Lightbox