22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് കല്യാണത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകർന്ന് വീണു: നാല് പേർക്ക് പരിക്ക്
Uncategorized

മലപ്പുറത്ത് കല്യാണത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റ് തകർന്ന് വീണു: നാല് പേർക്ക് പരിക്ക്


മലപ്പുറം: മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്ത് കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിന്റെ ലിഫ്റ്റ് തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തപ്പിരിയം വി എ കൺവൻഷൻ സെന്‍ററിലാണ് വിവാഹ ചടങ്ങിനിടെ ലിഫ്റ്റ് തകർന്ന് വീണത്. നെല്ലാണി സ്വദേശി കുഞ്ഞുമൊയിന്റെ മകളുടെ വിവാഹം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഓഡിറ്റോറിയത്തിന്‍റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന അടുക്കളയിൽനിന്ന് ഭക്ഷണവും മറ്റും ലിഫ്റ്റിൽ താഴേക്ക് ഇറക്കുകയാണ് പതിവ്. വരനും കൂട്ടരും മണ്ഡപത്തിലേക്ക് എത്തിയതോടെ ഇവർക്കുള്ള ജ്യൂസും വെള്ളവുമായി ലിഫ്റ്റിൽ കയറിയ നാലുപേരാണ് അപകടത്തിൽപ്പെട്ടത്. ലിഫ്റ്റ് കമ്പിപൊട്ടി താഴേക്ക് വീഴുകയായിരുന്നു . ലിഫ്റ്റിലുണ്ടായിരുന്ന വലിയപീടിക്കൽ മുഹമ്മദ് സഹിം (25), സഫ്വാൻ (26), നൗഷാദ് (40), ചുരക്കുന്നൻ നഫിഫ് (24) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റ് പൊട്ടിയത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വരികയാണെന്നും ഓഡിറ്റോറിയം ഉടമസ്ഥനെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Related posts

ഇനിയും കാണാമറയത്ത് 78 പേര്‍, മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം

Aswathi Kottiyoor

കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

Aswathi Kottiyoor

ബൈക്കിലെത്തി സ്കൂട്ടറിന് പിന്നിലിടിച്ചു, യുവതി തെറിച്ച് വീണിട്ടും നിർത്തിയില; 3 മാസത്തിന് ശേഷം പ്രതി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox