22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാം, വിലക്ക് നീക്കിയതിനെതിരെ കോൺഗ്രസ് രംഗത്ത്
Uncategorized

സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാം, വിലക്ക് നീക്കിയതിനെതിരെ കോൺഗ്രസ് രംഗത്ത്

ദില്ലി; സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാനുള്ള വിലക്ക് നീക്കിയതിനെതിരെ കോൺഗ്രസ് രംഗത്ത്.1966ലെ ഉത്തരവാണ് ഈ മാസം 9ന്പി ൻവലിച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രിക്കും ആർഎസ്എസിനും ഇടയിലെ ബന്ധം വഷളായതിനെ തുടർന്നാണ് നീക്കം എന്നും ജയറാം രമേശ് പറഞ്ഞു. ജനാധിപത്യവിരുദ്ധ ഉത്തരവ് തിരുത്തിയതാണെന്നും അനാവശ്യ നടപടിയാണ് 1966ൽ ഉണ്ടായതെന്നും ബിജെപി പ്രതികരിച്ചു. ആർഎസ്എസിലും ജമാഅത്ത് ഇസ്ലാമിയിലും പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനായിരുന്നു 1966ലെ ഉത്തരവ്. ഇതിൽ ആർഎസ്എസിൽ പ്രവർത്തിക്കാനുള്ള വിലക്കാണ് നീക്കിയത്.

Related posts

തിരുവനന്തപുരം റാഗിംഗ് കേസിലെ എസ്എഫ്ഐക്കാരായ 7 പ്രതികളില്‍ 4 പേരെ ഇനിയും പിടിച്ചില്ല, ഇര കോളേജ് ഉപേക്ഷിച്ചു

Aswathi Kottiyoor

ഇരിട്ടി ഉപജില്ല സ്കൂൾ പ്രവേശനോത്സവം തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ നടന്നു

Aswathi Kottiyoor

പൊലീസ് സ്റ്റേഷന്‍ മാർച്ചിന് മകനെ അറസ്റ്റ് ചെയ്തു, ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മ മരിച്ചു, പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox