രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്. എം.ഡി.എം.എ.യുമായി ഇയാൾ നേരത്തേ എക്സൈസിന്റെ പിടിയിലായി അഞ്ചു മാസം ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നേമം സ്വദേശിക്കായി ബാംഗളുരുവിൽ നിന്നാണ് എം.ഡി.എം.എ. വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ എം.ഡി.എം.എ. വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പൊലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു.
- Home
- Uncategorized
- കഴക്കൂട്ടത്ത് ഇടവഴിയിൽ യുവാവ്, പൊലീസ് പിടികൂടിയപ്പോൾ 4.5 ലക്ഷം വിലവരുന്ന എംഡിഎംഎ