22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മന്ത്രി പറഞ്ഞതുപോലെ തുടങ്ങി, ഓടയിൽ കക്കൂസ് മാലിന്യം തള്ളി , ‘രാമചന്ദ്രനെ’തിരെ കര്‍ശന നടപടിയെന്ന് മേയ‍ര്‍ ആര്യ
Uncategorized

മന്ത്രി പറഞ്ഞതുപോലെ തുടങ്ങി, ഓടയിൽ കക്കൂസ് മാലിന്യം തള്ളി , ‘രാമചന്ദ്രനെ’തിരെ കര്‍ശന നടപടിയെന്ന് മേയ‍ര്‍ ആര്യ

തിരുവനന്തപുരം: ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന വാട്സാപ്പ് പരാതിയിൽ നടപടി തുടങ്ങിയെന്ന് തിരിവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ ആര്യാ രാജേന്ദ്രൻ. ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനയിൽ അട്ടക്കുളങ്ങരയിൽ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ നിന്ന് കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ശനമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും ഫേസ്ബുക്കിൽ ആര്യാ രാജേന്ദ്രൻ കുറിച്ചു.

കക്കൂസ് മാലിന്യമടക്കം പൊതുവിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് സംബന്ധിച്ച് നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും ആര്യ വ്യക്തമാക്കി.

കുറിപ്പിങ്ങനെ…

അട്ടകുളങ്ങരയിൽ പ്രവർത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റെയിൽസിലെ കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കുന്നതായി വാട്സ്ആപ്പിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നൈറ്റ് സ്‌ക്വാഡിനെ പരിശോധനയ്ക്കായി നിയോഗിച്ചു. സ്‌ക്വാഡിന്റെ പരിശോധയിൽ പരാതി വസ്തുതയാണെന്ന് കണ്ടെത്തി. കർശനമായ നടപടി ഇക്കാര്യത്തിൽ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കക്കൂസ് മാലിന്യമടക്കം പൊതുവിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ബഹു. തദ്ദേശ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് സംബന്ധിച്ച് നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കും.

Related posts

വിദേശത്ത് പോകാൻ പേപ്പർ ശരിയാക്കാനുള്ള യാത്ര അന്ത്യയാത്രയായി; കൂറ്റൻമരം വീണ് പരിക്കേറ്റ ദമ്പതികളിൽ ഒരാൾ മരിച്ചു

Aswathi Kottiyoor

മധ്യപ്രദേശിൽ മതചടങ്ങിനിടെ കെട്ടിടത്തിന്‍റെ ചുമർ ഇടിഞ്ഞുവീണ് അപകടം, 9 കുട്ടികൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി; വിചാരണ നടപടികൾ നിർത്തിവക്കണമെന്ന ഹർജി തള്ളി

Aswathi Kottiyoor
WordPress Image Lightbox