24.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • സിപിഐ നേതാവ് അപമാനിച്ചതായി പരാതി; നേഴ്സിനെ പിരിച്ചുവിട്ടെന്ന് ആക്ഷേപം, യുവതിയുടെ സഹോദരൻ ആക്രമിച്ചതായി പ്രതിയും
Uncategorized

സിപിഐ നേതാവ് അപമാനിച്ചതായി പരാതി; നേഴ്സിനെ പിരിച്ചുവിട്ടെന്ന് ആക്ഷേപം, യുവതിയുടെ സഹോദരൻ ആക്രമിച്ചതായി പ്രതിയും


പാലക്കാട്: അട്ടപ്പാടിയിൽ സിപിഐ നേതാവ് നേഴ്സിനെ അപമാനിച്ചതായി പരാതി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അഗളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം, പരാതി നൽകിയ താൽക്കാലിക നേഴ്സിനെ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ആക്ഷേപം ഉയരുന്നുണ്ട്. നേഴ്സിനോട് ഐസിയുവിൽ വെച്ച് സനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ സൂപ്രണ്ടിന് പരാതി നൽകിയിട്ടും പൊലീസിന് കൈമാറിയില്ലെന്ന് യുവതി പറയുന്നു. അതേസമയം, യുവതിയുടെ സഹോദരൻ അക്രമിച്ചതായും സനോജ് പരാതി നൽകിയിട്ടുണ്ട്.

Related posts

വെള്ള ഇരുചക്രവാഹനം, നീല മഴക്കോട്ട്, മുളകുസ്പ്രേ; വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് സൈനികന്‍ –

Aswathi Kottiyoor

ജനകീയ പ്രതിരോധ ജാഥക്ക്‌ ഇന്ന്‌ തുടക്കം; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.*

Aswathi Kottiyoor

♦️ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 12 പേ​ർ​ക്ക് പ​രി​ക്ക്.

Aswathi Kottiyoor
WordPress Image Lightbox