25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
Uncategorized

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു


വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടു, അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യത. വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയുന്നു.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു

ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (18 & 19 ജൂലൈ) അതിശക്തമായ മഴയ്ക്കും അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related posts

ഡോ ആൻ്റണി വാവുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി നിയമിച്ചു

Aswathi Kottiyoor

ഇഷ്ടപ്പെട്ട സീറ്റിനായി 1000 രൂപ അധികം കൊടുത്തു, എന്നിട്ടും എയർ ഇന്ത്യ നല്‍കിയ സീറ്റ്; വൈറലായി ഒരു കുറിപ്പ്

Aswathi Kottiyoor

അഞ്ജുശ്രീയുടെ മരണം: കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ച്ചെന്നാണെന്ന് പരിശോധനാഫലം

Aswathi Kottiyoor
WordPress Image Lightbox