29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ മാറ്റാൻ പറഞ്ഞു; തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം
Uncategorized

ബസ് സ്റ്റോപ്പിന് സമീപത്തെ ഇന്നോവ മാറ്റാൻ പറഞ്ഞു; തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദനമേറ്റത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറയുന്നു.

എറണാംകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള സർവീസിനിടയിലാണ് സംഭവം. തൃപ്പൂണിത്തുറ ജം​ഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. കാറിൽ നിന്നൊരാൾ ​ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആം​ഗ്യം കാണിച്ചു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായിരുന്നു. ഇവിടെ നിർത്തി ആളെക്കയറ്റി മുന്നോട്ട് യാത്ര തുടർന്നതോടെ മുന്നിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. ബസ്സിന്റെ ഡോർ തുറന്ന് കയറി ഒരാൾ മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. മർദനത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം. പെട്ടെന്നുള്ള ആക്രമണമായതിനാൽ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു. നിലവിൽ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലാണ് ഡ്രൈവർ.

Related posts

*അങ്കണവാടികളിൽ കുട്ടികൾക്ക് മോര്, നാരങ്ങാവെള്ളം എന്നിവ കൊടുക്കണം; പുതിയ മാർഗനിർദേശവുമായി ആരോഗ്യ മന്ത്രി*

Aswathi Kottiyoor

ചാർജ് ചെയ്യാൻവെച്ച മൊബൈൽ ഫോണിന് തീപിടിച്ച് ഉ​ഗ്രസ്ഫോടനം; കുടുംബത്തിലെ മൂന്ന് പേർക്ക് ​ഗുരുതര പൊള്ളൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാത ശിശുവിനെ പണത്തിന് വേണ്ടി വിറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Aswathi Kottiyoor
WordPress Image Lightbox