29.2 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • നഞ്ചമ്മയുടെ പോരാട്ടം നീളും, കേസ് ഹൈക്കോടതി പരിഗണനയിൽ, ഭൂമി വിട്ടു നൽകാനാകില്ലെന്നും അട്ടപ്പാടി തഹസിൽദാർ
Uncategorized

നഞ്ചമ്മയുടെ പോരാട്ടം നീളും, കേസ് ഹൈക്കോടതി പരിഗണനയിൽ, ഭൂമി വിട്ടു നൽകാനാകില്ലെന്നും അട്ടപ്പാടി തഹസിൽദാർ

പാലക്കാട് : അട്ടപ്പാടിയിൽ അന്യാധീനപ്പെട്ട പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചമ്മയുടെ പോരാട്ടം ഇനിയും നീളും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അക്കാരണത്താൽ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നും അട്ടപ്പാടി തഹസീൽദാർ ഷാനവാസ് വിശദീകരിച്ചു. നഞ്ചമ്മയ്ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നുവെന്നും തഹസിൽദാർ കൂട്ടിച്ചേർത്തു.

വ്യാജ രേഖയുണ്ടാക്കി ഭ൪ത്താവിന്റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. നഞ്ചമ്മയുടെ ഭർത്താവിൻ്റെ കുടുംബം വകയുള്ള നാലേക്കർ ഭൂമിയാണ് തർക്കത്തിന് ആധാരം. നഞ്ചമ്മയുടെ ഭർത്താവിൻ്റെ അച്ഛൻ നാഗമൂപ്പന്റെ കൈയിൽനിന്ന് കന്ത ബോയൻ എന്നൊരാളാണ് ഭൂമി കൈവശപ്പെടുത്തിയത്. പരാതിയെ തുടർന്ന് 2003-ൽ വിൽപ്പന റദ്ദാക്കി ഭൂമി അവകാശികൾക്ക് തിരിച്ചുകൊടുത്തു. അവർ കൃഷി ചെയ്തുകൊണ്ടിരിക്കേ, 2007-ൽ ഈ ഭൂമി മിച്ചഭൂമിയാണെന്ന് നോട്ടീസ് നൽകി അഗളി വില്ലേജ് അധികൃതർ ഒഴിപ്പിച്ചു. മൂന്നുവർഷത്തിനുശേഷം കെ.വി. മാത്യു എന്നൊരാൾ ഈ ഭൂമിയുടെ അവകാശിയായി വന്നു. ഒറ്റപ്പാലം സബ് ജഡ്ജി ഒപ്പിട്ട ആധാരമാണ് തെളിവായി ഇയാൾ ഹാജരാക്കിയത്.

Related posts

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിട്ടുനൽകാത്ത 5 വാഹനം പൊലീസ് പിടിച്ചെടുത്തു

Aswathi Kottiyoor

800 കിലോ അടക്ക, വില രണ്ടര ലക്ഷം; മാസങ്ങള്‍ക്ക് ശേഷം മോഷണക്കേസിലെ കൂട്ടുപ്രതിയെയും പൊക്കി പൊലീസ്

Aswathi Kottiyoor

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഒരു വർഷം കഴിഞ്ഞാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണം; ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox