22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സൈബർ തട്ടിപ്പ് തടയാൻ ബാക്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം’; പൊലീസ് മേധാവി ആർബിഐക്ക് കത്തയച്ചു
Uncategorized

സൈബർ തട്ടിപ്പ് തടയാൻ ബാക്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം’; പൊലീസ് മേധാവി ആർബിഐക്ക് കത്തയച്ചു

തിരുവനന്തപുരം: സൈബർ തട്ടിപ്പ് തടയാൻ ബാക്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം..ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. വിവിധ സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡിജിപി കത്ത് നൽകിയത്. കേരളത്തിൽ സൈബർ തട്ടിപ്പുകളിൽ പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കൂടുതൽ സുരക്ഷ ബാങ്ക് അക്കൌണ്ടുകളിൽ ആവശ്യപ്പെട്ട് പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകിയത്.

Related posts

വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍​: ലീഡ് ഒരു ലക്ഷം കടന്നു; റായ്ബറേലിയിലും മുന്നിൽ

Aswathi Kottiyoor

സൈക്കിൾ പരിശീലന സമാപനവും സൈക്കിൾ റാലിയും

Aswathi Kottiyoor

സ്വകാര്യ ബസില്‍ 20കാരി പീഡനത്തിനിരയായി; അതിക്രമം ഡ്രെെവർ കാബിനുള്ളില്‍, ഒരാള്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox