24 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • ഭർത്താവിൻ്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി, നഞ്ചമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥര്‍; കയ്യേറ്റ ഭൂമിയിൽ സമരം
Uncategorized

ഭർത്താവിൻ്റെ പേരിലുള്ള ഭൂമിയിൽ കൃഷിയിറക്കാനെത്തി, നഞ്ചമ്മയെ തടഞ്ഞ് ഉദ്യോഗസ്ഥര്‍; കയ്യേറ്റ ഭൂമിയിൽ സമരം


പാലക്കാട്: ഭർത്താവിൻ്റെ പേരിലുണ്ടായിരുന്ന ഭൂമി കയ്യേറിയതിൽ പ്രതിഷേധവുമായി ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചമ്മ. വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചമ്മയുടെ പരാതി. കയ്യേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചമ്മ.

അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചമ്മ ആരോപിക്കുന്നത്. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചമ്മ ആരോപിക്കുന്നു. അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസിൽ നിന്നും രേഖ നൽകിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

തര്‍ക്ക ഭൂമിയില്‍ കൃഷിയിറക്കാനെത്തിയ നഞ്ചമ്മയെയും ബന്ധുക്കളെയും ഇന്നലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് നഞ്ചമ്മയെ തടഞ്ഞത്. ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചമ്മയെ ഉദ്യോഗസ്ഥർ തടഞ്ഞത്.

Related posts

അടക്കാത്തോട് എസ്എൻഡിപി ശാഖാ യോഗം കുടുംബ സംഗമം നടത്തി

Aswathi Kottiyoor

ഇന്ത്യയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല; വിനേഷിനെ അയോഗ്യയാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഐഒസി

Aswathi Kottiyoor

ഡല്‍ഹി ചലോ സമരം; കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച മാറ്റി

Aswathi Kottiyoor
WordPress Image Lightbox