24 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • കണ്ണൂരിലെ ‘നിധി’ വസ്തുക്കള്‍; പുരാവസ്തു വകുപ്പിന്റെ വിദഗ്ദ്ധ പരിശോധന ഇന്ന്
Uncategorized

കണ്ണൂരിലെ ‘നിധി’ വസ്തുക്കള്‍; പുരാവസ്തു വകുപ്പിന്റെ വിദഗ്ദ്ധ പരിശോധന ഇന്ന്

കണ്ണൂര്‍: ചെങ്ങളായിയില്‍ കണ്ടെത്തിയ ‘നിധി’ വസ്തുക്കള്‍ പുരാവസ്തു വകുപ്പ് ഇന്ന് പരിശോധിക്കും. സ്വര്‍ണ്ണം കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥര്‍ ഇന്നലെ സന്ദര്‍ശിച്ചിരുന്നു. കണ്ടെത്തിയ ‘നിധി’ വസ്തുക്കള്‍ ഇപ്പോള്‍ തളിപ്പറമ്പ് ആര്‍ഡിഒയുടെ കസ്റ്റഡിയിലാണ്. തൊഴിലുറപ്പ് തൊഴിലാളികളാണ് തങ്ങളുടെ ജോലിക്കിടെ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. പരിസരത്ത് വേറെ എവിടെയെങ്കിലും നിധി ശേഖരം ഉണ്ടോ എന്നറിയാനാണ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയത്. രണ്ട് തവണയാണ് ചെങ്ങളായിയില്‍ സ്വര്‍ണ്ണ നാണയമെന്ന് കരുതുന്ന ‘നിധി’ വസ്തുക്കള്‍ കണ്ടെത്തിയത്.

പരിപ്പായി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നാല് വെള്ളി നാണയങ്ങളും ഒരു മുത്തുമാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂടുതല്‍ നാണയങ്ങളും കിട്ടിയിരുന്നു. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു ഇത് ആദ്യം കണ്ടത്. 17 മുത്തുമണികള്‍, 13 സ്വര്‍ണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയായിരുന്നു ആദ്യം കണ്ടെത്തിയത്. പൊലീസ് വസ്തുക്കള്‍ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കൂടോത്രമോ ബോംബോ ആണെന്ന് കരുതി ആദ്യം തുറന്നുനോക്കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞിരുന്നു. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കിയത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്റിനെ തൊഴിലാളികള്‍ വിവരം അറിയിക്കുകയായിരുന്നു. ആഭരണങ്ങള്‍ക്ക് 200 വര്‍ഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ പ്രാഥമിക നിഗമനം. അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. വിദഗ്ദ്ധ പരിശോധനയിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.

Related posts

250 പേര്‍ കുടുങ്ങിക്കിടക്കുന്നു; തെരച്ചിലിന് ഡോഗ് സ്ക്വാഡും ഡ്രോണും, നേവിയുടെ 50 അംഗ സംഘമെത്തി,മഴയ്ക്ക് സാധ്യത

Aswathi Kottiyoor

അഫ്സാനക്കും സമ്മയ്ക്കും ഇനി സ്കൂള്‍ മുടങ്ങില്ല, ഹൈക്കോടതി ഇടപെട്ട് വൈദ്യപരിശോധന; ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു

Aswathi Kottiyoor

ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം

Aswathi Kottiyoor
WordPress Image Lightbox