22.5 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ‘ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയില്ല’: വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജയരാജ്
Uncategorized

‘ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയില്ല’: വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജയരാജ്


തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.
എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍ അദ്ദേഹത്തെ ഒന്നു നോക്കുകയോ ഹസ്താദാനം ചെയ്യുകയോ ചെയ്യാതെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ താന്‍ സംഗീതം നല്‍കിയ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്കാരം വാങ്ങിയെന്നാണ് ആരോപണം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വലിയ തോതിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Related posts

കേളകം വെള്ളൂന്നിയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി*

Aswathi Kottiyoor

കെ റെയിൽ വിരുദ്ധ സമരത്തിന്റെ പ്രതീകമായ തങ്കമ്മയുടെ വീടിന് തറക്കല്ലിട്ടു; വീട് നിർമ്മിച്ചു നൽകുന്നത് സമരസമിതി

Aswathi Kottiyoor

കുന്നത്തുനാട് മുഖ്യമന്ത്രിക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിൻ്റെ കരിങ്കൊടി

Aswathi Kottiyoor
WordPress Image Lightbox