20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഒരു മിനിറ്റിലെ കൊടുങ്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരം വീണു, ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി, വ്യാപക നാശം
Uncategorized

ഒരു മിനിറ്റിലെ കൊടുങ്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരം വീണു, ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി, വ്യാപക നാശം


തൊടുപുഴ: കനത്ത മഴയിലും കൊടുങ്കാറ്റിലും ഇടുക്കിയിലെ കുമാരമംഗല പഞ്ചായത്ത് മേഖലകളിൽ വ്യാപക നാശനഷ്ടം. നാല്, അഞ്ച് വാർഡുകളിലും നാഗപ്പുഴയിലുമുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ പരക്കെ നാശം. നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ കടപുഴകി വീണു.

കുമാരമംഗലം പഞ്ചായത്തിലെ നാലാം വാ‌ർഡിൽ പെരുമ്പിള്ളിച്ചിറ- കറുക റോഡിന് ഇരുവശമുള്ള മരങ്ങൾ വൻതോതിൽ കടപുഴകി. കൊണ്ടൂർ ജോർജ്ജിന്റെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. ഓട് പാതിയും കാറ്റിൽ പറന്നു പോയി. തൊട്ടടുത്ത പുരയിടത്തിലെ ആഞ്ഞിലി മരം മതിലിനും ഗേറ്റിനും മുകളിലേക്ക് വീണു. പുരയിടത്തിലെ പുളിമരവും കടപുഴകി വീണു. ആനിക്കുഴിയിൽ ജോർജ്ജ് വർക്കിയുടെ വീടിന് മുകളിലേക്ക് തേക്ക്, ആഞ്ഞിലി, റബർ മരങ്ങൾ വീണു. കാർ ഷെഡ് പൂർണമായും തകർന്നെങ്കിലും കാറിന് കേടുപാടുകളില്ല.

മരം വീണ് വീട്ടിലെ വാട്ടർ ടാങ്ക് പൊട്ടിപ്പോയി. മേൽക്കൂരയിൽ ഓടുള്ള ഭാഗം തകർന്നു. ഭാഗ്യത്തിന് കുടുംബാംഗങ്ങൾ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വില്ലേജ് ഓഫീസറായ കറുക മണക്കയത്തിൽ ഫസലുദ്ദീന്റെ വീടിന്റെ മേൽക്കൂരയും റബർ മരം വീണ് തകർന്നു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരന് എം.എച്ച്. മുനീറിന്റെ വീടിന് മുകളിലേക്കും മരം കടപുഴകി വീണു. തൊടുപുഴ ഫയർഫോഴ്സിൽ നിന്നുള്ള മൂന്ന് ടീമുകളുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുനീക്കിയത്.

തിങ്കൾ ഉച്ചയോടെയാണ് സംഭവം. മഴയ്ക്കൊപ്പം ഒരു മിനിട്ടിൽ താഴെ മാത്രം നേരം നീണ്ടുനിന്ന ശക്തമായ കാറ്റ് ആഞ്ഞ് വീശിയത്. തൊടുപുഴ- ഏഴല്ലൂർ റോഡിൽ കറുക ഭാഗത്ത് രണ്ടിടങ്ങളിലായി വലിയ രണ്ട് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. പിന്നീട് തൊടുപുഴയിൽ അഗ്നിരക്ഷാ സേനയെത്തിയാണ് ഇവ വെട്ടിമാറ്റിയത്.

Related posts

സിക്കിം മിന്നൽപ്രളയം: 6 സൈനികർ ഉൾപ്പടെ മരണം 17, നൂറോളം പേരെ കാണാനില്ല

Aswathi Kottiyoor

ട്രക്ക് കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിലേക്ക്, അടിയൊഴുക്ക് പരിശോധിക്കുന്നു, നിർണായക ഘട്ടം

Aswathi Kottiyoor

കണ്ണൂർ നഗരത്തിലെ ലോഡ്‌ജിൽ നിന്നും മയക്ക് മരുന്നുമായി 3 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തു.

Aswathi Kottiyoor
WordPress Image Lightbox