28.5 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം
Uncategorized

ചാലക്കുടി പുഴയുടെ സമീപത്തുള്ളവർക്ക് മുന്നറിയിപ്പ്; പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു, ജാഗ്രത വേണം


തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്നതോടെ പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു. ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാൽ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ചാലക്കുടി പുഴയിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണവും സുരക്ഷയും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

അസുരന്‍കുണ്ട് ഡാം; ജാഗ്രതാ മുന്നറിയിപ്പ്

ശക്തമായ മഴയെതുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ ചേലക്കര സെക്ഷന്റെ അധീനതയിലുള്ള അസുരന്‍കുണ്ട് ഡാം റിസര്‍വോയറിന്റെ ജലനിരപ്പ് 8.50 മീറ്ററിനോട് അടുത്തെത്തിയതിനാല്‍ ഷട്ടറുകല്‍ തുറക്കുന്നതിനുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 8.80 മീറ്ററാകുമ്പോള്‍ ഡാം തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മെനര്‍ ഇറിഗേഷന്‍ അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

Aswathi Kottiyoor

സ്വകാര്യ, ടാക്സി വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിന് വിലക്ക്; കുപ്പിയിൽ പെട്രോളും ലഭിക്കില്ല

Aswathi Kottiyoor

അമേരിക്കയിലെ ന്യൂജെഴ്സിയിൽ മലയാളിയായ യുവാവ് പിതാവിനെ കുത്തിക്കൊന്നു

Aswathi Kottiyoor
WordPress Image Lightbox