22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘ലിഫ്റ്റിൽ തട്ടി, ഫോണിലും വിളിച്ചു; ആരും സഹായത്തിനെത്തിയില്ല’; 2 ദിവസം അനുഭവിച്ചത് നരകയാതനയെന്ന് രവീന്ദ്രന്‍
Uncategorized

‘ലിഫ്റ്റിൽ തട്ടി, ഫോണിലും വിളിച്ചു; ആരും സഹായത്തിനെത്തിയില്ല’; 2 ദിവസം അനുഭവിച്ചത് നരകയാതനയെന്ന് രവീന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ ഒന്നര ദിവസം കുടുങ്ങിയ അനുഭവം വിവരിച്ച് രവീന്ദ്രൻ. ശനിയാഴ്ചയാണ് രവീന്ദ്രൻ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത്. ലിഫ്റ്റ് പെട്ടെന്ന് ഇടിച്ചു നിൽക്കുകയായിരുന്നുവെന്നും അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രൻ ഭീതിയോടെ വ്യക്തമാക്കി. ലിഫ്റ്റിനുള്ളിലെ ഫോണിൽ വിളിച്ചു നോക്കിയിട്ടും ആരും സഹായത്തിനെത്തിയില്ല. അലാം പലവട്ടം അടിച്ചിട്ടും ആരുമെത്തിയില്ല. ഒരുപാട് സമയം ലിഫ്റ്റിൽ തട്ടി വിളിച്ചു നോക്കിയെങ്കിലും രണ്ട് ദിവസം ആരും നോക്കിയില്ലെന്നും രവീന്ദ്രൻ. രണ്ട് ദിവസം ലിഫ്റ്റിനുളളിൽ നരകയാതന അനുഭവിച്ചെന്ന് പറഞ്ഞ രവീന്ദ്രൻ മരണഭയം കാരണം ലിഫ്റ്റിനുള്ളിൽ മലമൂത്ര വിസർജനം നടത്തേണ്ടിവന്നെന്നും വെളിപ്പെടുത്തി.

Related posts

ബലാത്സംഗ കേസില്‍ ജാമ്യം നേടിയത് വ്യാജ രേഖയുണ്ടാക്കി; മുൻ എസ്എച്ച്ഒയുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Aswathi Kottiyoor

ദേശീയപാതയിൽ മാഹിക്ക് സമീപം കുഞ്ഞിപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.

Aswathi Kottiyoor

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൻ്റെ സംരക്ഷണഭിത്തി തകര്‍ന്നു: വീടിന് നാശനഷ്ടം.

Aswathi Kottiyoor
WordPress Image Lightbox