23.4 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു
Uncategorized

കൊട്ടിയൂർ വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു


കൊട്ടിയൂർ: വൈഎംസിഎ കൊട്ടിയൂർ ഭാരവാഹികളുടെ സ്ഥാനാരോഹണവും എസ്എസ്എൽസി – പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.പി. വി. മാനുവൽ അധ്യക്ഷത വഹിച്ചു.ഫാ.ജെയിംസ് ചക്കിട്ടകുടി അനുഗ്രഹ പ്രഭാഷണവും ജനറൽ കൺവീനർ കെ സി അബ്രഹാം മുഖ്യ പ്രഭാഷണവും നടത്തി. ഡോ. എം. ജെ മാത്യു മുഖ്യാതിഥിയായി.

പഞ്ചായത്ത് അംഗം ബാബു മാങ്കോട്ടിൽ വിജയികളെ ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. ഭാരവാഹികളായ ബിജു പോൾ, ഷിന്റോ,അമല ജോൺസൺ,ജോസ് എ.യു, ഒ.മാത്യു, ദേവസ്യ,തോമസ് പോൾ, ടോം തുടങ്ങിയവർ പങ്കെടുത്തു.

Related posts

റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് ; തടഞ്ഞത് വാളയാറിൽ വച്ച്

Aswathi Kottiyoor

സ്കൂൾ കഴി‍ഞ്ഞാൽ ട്യൂഷൻ, സമ്മർദ്ദം സഹിക്കാൻ വയ്യ; പരാതിയുമായി വിദ്യാർത്ഥി പൊലീസ് സ്റ്റേഷനിൽ

Aswathi Kottiyoor

റാഷിദിനെ കുടുക്കിയത് രഹസ്യ വിവരം, മുൻപും പ്രതി, ഇത്തവണ പടിഞ്ഞാറത്തറയിൽ നിന്ന് പിടിയിലായത് എംഡിഎംഎയുമായി

Aswathi Kottiyoor
WordPress Image Lightbox