22 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • അയ്യൻകുന്നിലെ പുതിയ ടോയ്ലറ്റ് സമുച്ചയം പണിയുന്നത് പുനപരിശോധന നടത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ
Uncategorized

അയ്യൻകുന്നിലെ പുതിയ ടോയ്ലറ്റ് സമുച്ചയം പണിയുന്നത് പുനപരിശോധന നടത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ


കരിക്കോട്ടക്കരി: 10 ലക്ഷം രൂപ മുടക്കി അയ്യങ്കുന്ന് പഞ്ചായത്തിലെ രണ്ടാം കടവിൽ നിർമ്മിക്കുന്ന ടോയ്ലറ്റ് സമുച്ചയം ജനങ്ങൾക്ക് യാതൊരു ഉപകാരവും ഇല്ലാത്ത സ്ഥലത്താണെന്ന് ഹ്യൂമൻ റൈറ്റ്സ് മിഷൻ ഇരിട്ടി താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് ചേർന്ന താലൂക്ക് കമ്മിറ്റി യോഗത്തിൽ മലയോര മേഖലയിൽ രൂക്ഷമായി കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഉണർന്ന് പ്രവർത്തിക്കണമെന്നും കൃഷി നാശം സംഭവിച്ച കർഷകർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം അനുവദിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി എ.എം മൈക്കിൾ ഉദ്ഘാടനം നടത്തുകയും മനോജ് കോളിക്കടവ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ഹ്യൂമൻ റൈറ്റ്സ് മിഷൻ ഇരിട്ടി താലൂക്ക് ഭാരവാഹികളായി
പ്രസിഡണ്ട് PT ദാസപ്പൻ,സെക്രട്ടറി ബേബിച്ചൻ കോളിക്കടവ്,ട്രഷറർ സുഭാഷ് വാളത്തോട്
എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Related posts

രാജ്ഭവൻ ചെലവ് കൂട്ടാൻ ഗവർണർ; വർഷം 2.60 കോടി രൂപ ആവശ്യപ്പെടും

Aswathi Kottiyoor

പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

ഇന്നത്തെ സ്വർണ്ണ വില; മൂന്ന് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില

Aswathi Kottiyoor
WordPress Image Lightbox