21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • വീണ്ടും അഭിമാനമായി കേരള മോഡൽ, തമിഴ്നാടിനെ ഒരു പോയിന്‍റ് പിന്നിലാക്കി കേരളത്തിന്‍റെ കുതിപ്പ്; പിന്നിൽ ബിഹാർ
Uncategorized

വീണ്ടും അഭിമാനമായി കേരള മോഡൽ, തമിഴ്നാടിനെ ഒരു പോയിന്‍റ് പിന്നിലാക്കി കേരളത്തിന്‍റെ കുതിപ്പ്; പിന്നിൽ ബിഹാർ


തിരുവനന്തപുരം: നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌. 79 പോയിന്‍റുള്ള കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്‌. 78 പോയിന്‍റോടെ തമിഴ്‌നാടും 77 പോയിന്‍റോടെ ഗോവയുമാണ്‌ തൊട്ട് പിന്നിലുള്ളത്. 2023-24 വർഷത്തെ നിതി ആയോഗിന്റെ സൂചികയിലാണ്‌ മികവ്‌ തുടർന്നത്‌. 57 പോയിന്റുള്ള ബിഹാർ, 62 പോയിന്റുള്ള ജാർഖണ്ഡ്‌, 63 പോയിന്റുള്ള നാഗാലാൻഡ്‌ എന്നവിയാണ്‌ പിന്നിൽ. 16 വികസന സൂചികകളുടെ അടിസ്ഥാനത്തിലാണ്‌ നിതി ആയോഗ്‌ പട്ടിക തയ്യാറാക്കുന്നത്.

2020-21 ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമെത്തിയത്‌. പുതിയ വികസന സൂചികയിൽ നാല്‌ പോയിന്റ്‌ കൂടി ഉയർത്തിയാണ്‌ കേരളം നേട്ടം ആവർത്തിച്ചത്‌. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ പരിഗണിച്ചാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുള്ളത്‌.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഡാണ്‌ മുന്നിൽ. ജമ്മു–കശ്‌മീർ, പുതുശ്ശേരി, അൻഡമാൻ നിക്കോബാർ, ഡൽഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ്‌ തുടർന്നുള്ളത്‌. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

Related posts

വീടിന്റെ വാതിൽ തകര്‍ത്ത് മോഷണം; രക്ഷപ്പെട്ടത് അതേ വീട്ടിലെ സ്‌കൂട്ടറുമായി, പോകും വഴി നാല് വീടുകളിലും മോഷണശ്രമം

Aswathi Kottiyoor

ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു; ദാരുണസംഭവം പാലക്കാട് ചെഞ്ചുരുളിയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസ്. ഓപ്പറേഷന്‍ ആഗ് ഇന്നും തുടരും.

Aswathi Kottiyoor
WordPress Image Lightbox