22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • എൻ.സി.സി. അച്ചീവർസ് അവാർഡ് 2024 ഡോ. സുമിത്തിന്
Uncategorized

എൻ.സി.സി. അച്ചീവർസ് അവാർഡ് 2024 ഡോ. സുമിത്തിന്


മട്ടന്നൂർ : ഡൽഹി ഡയറക്റ്ററേറ്റ് എൻ.സി.സി. അലുമ്നി ക്ലബ് ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച എൻ.സി.സി. അലുമ്നി കേഡറ്റ് അച്ചീവർസ് അവാർഡിന് മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ് ഹിന്ദി അധ്യാപകനും മുൻ എൻ സി സി ഓഫീസറുമായ ഡോ. പി.വി. സുമിത്ത് അർഹനായി. 2017 മുതൽ 2022 വരെ കോളെജിലെ അസോസിയേറ്റ് എൻ സി സി ഓഫീസറായിരുന്ന സുമിത്ത് 2022 ൽ ഡൽഹി റിപ്പബ്ലിക്ക് ദിന പരേഡിൽ കേരള ലക്ഷദ്വീപ് ഡയറക്റ്ററേറ്റിനെ നയിച്ചു. കോളേജിലെ എൻ സി സി യൂണിറ്റിന് സാമൂഹ്യ നീതി വകുപ്പിൻ്റെ 2021 ലെ സഹചാരി അവാർഡ്, 2019 ലെ ഡൽഹി അച്ചീവർസ് അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത പ്രവർത്തന മികവും, മുൻ എൻ.സി സി. കേഡറ്റിൻ്റെ അർപ്പണ ബോധവും ലക്ഷ്യം നിറവേറ്റാനുള്ള കഴിവുമാണ് പ്രസ്തുത അവാർഡിന് സുമിത്തിനെ അർഹനാക്കിയത്. ഇന്ത്യയിലാകെ ലീഡർഷിപ്പ് ഗുണമുള്ള 22 മുൻ എൻ സി സി കേഡറ്റുകളെയാണ് കമ്മിറ്റി അവാർഡിനായി ശുപാർശ ചെയ്തിരിക്കുന്നത്. അവാർഡ് നിർണയ സമിതിയിലെ 11 പേരിൽ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വൈസ് ചാൻസിലർ ഡോ ശാന്തിശ്രീ പണ്ഡിറ്റ്, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയരക്ടർ ഡോ. പ്രജ്ഞ പാലീവൽ, ഡൽഹി അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർ ചന്ദ്രശേഖർ എന്നിവരുമുണ്ട്. 2002-05 കാലത്ത് പയ്യന്നൂർ കോളെജിലെ എൻ.സി.സി സീനിയർ അണ്ടർ ഓഫീസർ ആയിരുന്ന സുമിത്ത് ‘സി ‘ സർട്ടിഫിക്കറ്റ് നേടിയത് 32 കേരള ബറ്റാലിയൻ പയ്യന്നൂരിൽ നിന്നാണ്. കേരളത്തിൽ നിന്ന് സുമിത്ത് മാത്രമാണ് അവാർഡ് പട്ടികയിൽ ഉള്ളത് എന്നത് ശ്രദ്ധേയമാണ്. 2022 ൽ എൻ.സി.സി. ഡയറക്റ്റർ ജനറലിൻ്റെ സ്പോട്ട് അവാർഡും 31 കേരള ബറ്റാലിയൻ കണ്ണൂരിനെ പ്രതിനിധീകരിച്ച് സുമിത്ത് നേടിയിരുന്നു. ചെറുപുഴ ചുണ്ട സ്വദേശിയാണ്. ഭാര്യ രിവ്യ കല്ലൂർ ന്യൂ യു.പി.സ്കൂൾ അധ്യാപിക, മക്കൾ – അദ്വിക്, ധീരജ്.

15 ന് ഉച്ചയ്ക്ക് 2 ന് ഡൽഹി മണ്ടി ഹൗസിലെ മാതാ സുന്ദരി കോളേജിൽ നടക്കുന്ന പരിപാടിയിൽ എൻ സി സി ഡയരക്ടർ ജനറൽ ലെഫ്റ്റ്. ജനറൽ ഗുർബീർപാൽ സിങ് അവാർഡ് സമ്മാനിക്കും.

Related posts

*പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം*

Aswathi Kottiyoor

മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടരുത്, കൂടുതല്‍നിയന്ത്രണങ്ങള്‍

Aswathi Kottiyoor

വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതിയുമായി ആന്റോ ആൻറണി

Aswathi Kottiyoor
WordPress Image Lightbox