22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ലഹരി മാഫിയക്കെതിരെ ഒറ്റകെട്ടായി അണിചേരണം; സിപിഐഎം
Uncategorized

ലഹരി മാഫിയക്കെതിരെ ഒറ്റകെട്ടായി അണിചേരണം; സിപിഐഎം


കാണിച്ചാർ: മലയോര പ്രദേശത്ത് വർധിച്ചു വരുന്ന ലഹരിമാഫിയക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ലഹരി വില്പന നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണമെന്നും സിപിഐ എം കൊളക്കാട് ലോക്കൽ കമ്മറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. പ്രായ പൂർത്തിയാകാത്തവരെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ലഹരി മാഫിയകൾ പ്രവൃത്തിക്കുന്നത്. നൂതന ഡിജിറ്റൽ സാങ്കേതിക മാർഗങ്ങളികൂടെ ആവശ്യക്കാരെ കണ്ടെത്തി ലഹരി ഉത്പന്നങ്ങൾ എത്തിച്ചു നൽകിയാണ് ഇത്തരക്കാർ യുവാക്കളെ ലഹരിക്ക് അടിമയാക്കി മാറ്റുന്നത്.

മാരക ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന അരാജകത്വം വളരെ വലുതാണ്.ഇതിനെതിരെ എന്നും നിലകൊണ്ട പാർട്ടിയാണ് സിപിഐ എം എന്നുള്ളത് ജനങ്ങൾക്ക് അറിയാം. മലയോരത്ത് ചില യുവാക്കൾ ഇത്തരം പ്രവൃത്തികൾ ഏർപ്പെട്ടതിനെ സിപിഐ എമ്മിനെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും തിരിക്കാനുള്ള കോൺഗ്രസ്സ് നേതാക്കളുടെ ശ്രമം അപലപനീയമാണ്. സ്ഥിരമായി മദ്യം ഉൾപ്പെടെ ഉപയോഗിക്കുന്ന ഈ നേതാക്കൾ ചില പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളേയും പത്രങ്ങളെയും കൂട്ടുപിടിച്ച് പാർട്ടിയെ കരിവാരിതേക്കാൻ നടത്തുന്ന ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്ന് സിപിഐ എം കൊളക്കാട് ലോക്കൽ കമ്മറ്റി പ്രസ്ഥാവനയിൽ പറഞ്ഞു.

Related posts

ബൈക്കിൽ നിന്ന് വീണ് കാലൊടിഞ്ഞ യുവാവിന്’പ്ലാസ്റ്ററിട്ട്’ കൊടുത്തത് കാർഡ് ബോർഡ് കൊണ്ട്

Aswathi Kottiyoor

കേളകം രാമച്ചിയിൽ വീണ്ടും കടുവ സാന്നിധ്യം, പ്രതിഷേധവുമായി പ്രദേശവാസികൾ

Aswathi Kottiyoor

കഴിഞ്ഞ വർഷം മരിച്ച KSRTC ജീവനക്കാരന് ഈ മാസം ട്രാൻസ്ഫർ

Aswathi Kottiyoor
WordPress Image Lightbox