September 19, 2024
  • Home
  • Uncategorized
  • സിംബാബ്‌വെക്കെതിരെ നാലാം ടി20യില്‍ മാറ്റത്തിന് സാധ്യത! സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും
Uncategorized

സിംബാബ്‌വെക്കെതിരെ നാലാം ടി20യില്‍ മാറ്റത്തിന് സാധ്യത! സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും

ഹരാരെ: സിംബാബ്വെക്കെതിരെ നാളെ നാലാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണിപ്പോള്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ മുന്നിലെത്തുകയായിരുന്നു. നാളെ ഹരാരെയില്‍ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ടി20 കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം.

ADVERTISEMENT

എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായി ബൗളിംഗ് നിരയില്‍ മാറ്റമുണ്ടായേക്കാം. ആവേശ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അവസരം നല്‍കാന്‍ സാധ്യത ഏറെയാണ്. ബാറ്റിംഗ് നിരയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. അവസാന മൂന്ന് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേര്‍ന്ന യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ ടീമില്‍ തുടരും. ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ജയ്‌സ്വാള്‍ വന്നതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായ അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്ത് തുടരും. പിന്നാലെ റുതുരാജ് ഗെയ്കവാദ് ക്രീസിലെത്തും.

എന്നാല്‍ ബാറ്റിംഗില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ ഇരുവരുടേയും സ്ഥാനത്തിന് മാത്രമാണ്. ഇവരില്‍ ഒരാളെ മാറ്റാന്‍ തീരുമാനിച്ചാല്‍ റിയാന്‍ പരാഗ് ടീമിലെത്തും. മാറ്റം സംഭവിച്ചാല്‍ സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയേറെ. മാറ്റമില്ലാതെ തുടര്‍ന്നാല്‍ സഞ്ജു അഞ്ചാം സ്ഥാനത്ത് തുടരും. ശിവം ദുബെ, റിങ്കു സിംഗ് എന്നിവര്‍ പിന്നാലെ ക്രീസിലെത്തും. വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്‌ണോയിയും ടീമില്‍ സ്പിന്നര്‍മാരായി തുടരും.
സിബാംബ്‌വെക്കെതിരെ നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ / റിയാന്‍ പരാഗ്, റുതുരാജ് ഗെയ്ക്വാദ് / റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് / തുഷാര്‍ ദേശ്പാണ്ഡെ.

Related posts

‘ലോക്കോ റണ്ണിംഗ് ജീവനക്കാരുടെ ആവശ്യങ്ങൾ പരിഹരിച്ച് സമരം തീർപ്പാക്കണം’; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ശിവൻകുട്ടി

Aswathi Kottiyoor

മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി സ്കൂൾ അറുപത്തിയൊമ്പതാമത് വാർഷീക ആഘോഷം നാളെ18 ന്

Aswathi Kottiyoor

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox