22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ഇഴഞ്ഞിഴഞ്ഞ് ചാലക്കുടി – തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്‍റെ പുനർനിർമ്മാണം; മണ്ണിടിച്ചിൽ ആശങ്കയിൽ നാട്ടുകാർ
Uncategorized

ഇഴഞ്ഞിഴഞ്ഞ് ചാലക്കുടി – തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്‍റെ പുനർനിർമ്മാണം; മണ്ണിടിച്ചിൽ ആശങ്കയിൽ നാട്ടുകാർ


കൊച്ചി: ചാലക്കുടി തുമ്പൂർമുഴി ഇടതുകര കനാൽ ബണ്ടിന്റെ പുനർനിർമ്മാണം ഇഴയുന്നു. പ്രളയ കാലത്ത് തകർന്ന ബണ്ടിന്‍റെ പുനർനിർമ്മാണം നിലച്ചതോടെ മണ്ണിടിച്ചിൽ ആശങ്കയിലാണ് നാട്ടുകാർ. പണം അനുവദിക്കാത്തതാണ്, പണിമുടങ്ങാനുള്ള കാരണമായി കരാറുകാരന്‍ പറയുന്നത്.

രണ്ടു ജില്ലകളിലെ എട്ട് പഞ്ചായത്തുകളിലെ ജലസേചന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തുമ്പൂര്‍മൂഴി ഇടതുകര കനാലില്‍ നിന്നുള്ള വെള്ളമാണ്. തൃശൂര്‍ ജില്ലയുടെ ഭാഗമായ കൊരട്ടി, മേലൂർ പഞ്ചായത്തുകള്‍ എറണാകുളം ജില്ലയുടെ ഭാഗമായ കറുകുറ്റി, തുറവൂർ, മഞ്ഞപ്ര, കാലടി, പാറക്കടവ്, മൂക്കന്നൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ കൃഷി ആവശ്യങ്ങള്‍ക്കാണ് ഇടതുകര കനാലില്‍ നിന്ന് കൊണ്ടുപോകുന്ന വെള്ളം ഉപയോഗിക്കുന്നത്. പ്രളയ കാലത്ത് ബണ്ടിന്‍റെ ഒരു വശം പൂര്‍ണമായും ഇടിയുകയായിരുന്നു. പുനര്‍ നിര്‍മാണം കഴിഞ്ഞ കൊല്ലം ആരംഭിച്ചെങ്കിലും പാതിവഴി പോലുമെത്തിയില്ല. തകര്‍ന്ന അഞ്ഞൂറു മീറ്ററില്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി പുനര്‍നിര്‍മ്മിച്ചത് 135 മീറ്റര്‍ മാത്രം.

ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ലഭിച്ച ഫണ്ട്‌ ഉപയോഗിച്ച് മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയെന്നും അവശേഷിക്കുന്ന ഇടങ്ങളിലെ പുനർനിര്‍മ്മാണത്തിന് ഫണ്ട് ഇനിയും വരണമെന്നാണ് കരാറുകാരന്‍റെ വാദം. വേനല്‍ക്കാലമെത്തും മുമ്പ് പണി തീര്‍ന്നില്ലെങ്കില്‍ എട്ട് പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു.

Related posts

അര്‍ജുനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി; മേഖലയിൽ കനത്ത മഴ തുടരുന്നു, തെരച്ചിൽ തൽക്കാലികമായി നിർത്തി

Aswathi Kottiyoor

ഇത്തവണ കാല്‍ ശതമാനം വര്‍ധന: റിപ്പോ 6.50ശതമാനമായി, പലിശ ഇനിയും കൂടും.*

Aswathi Kottiyoor

ബന്ധുവിന്റെ കാറിൽ എൽ ബോര്‍ഡ്, വ്യാജ നമ്പര്‍, വനിതാ ഡോക്ടർ വീട്ടമ്മയെ വെടിവച്ചത് 1 വര്‍ഷത്തോളം ആസൂത്രണം നടത്തി

Aswathi Kottiyoor
WordPress Image Lightbox