22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഷെയര്‍ ട്രേഡിങില്‍ നഷ്ടമായത് വൻതുക, കടം വീട്ടാൻ അവധിക്ക് നാട്ടിലെത്തി മാല കവര്‍ച്ച; സൈനികൻ അറസ്റ്റിൽ
Uncategorized

ഷെയര്‍ ട്രേഡിങില്‍ നഷ്ടമായത് വൻതുക, കടം വീട്ടാൻ അവധിക്ക് നാട്ടിലെത്തി മാല കവര്‍ച്ച; സൈനികൻ അറസ്റ്റിൽ


കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ വയോധികയുടെ മാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ. കതിരൂർ സ്വദേശി ശരത്താണ് പിടിയിലായത്. ഇന്നലെ രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന ജാനകിയുടെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. ഷെയർ ട്രേഡിങ്ങിൽ ശരത്തിന് വൻ തുക നഷ്ടപ്പെട്ടിരുന്നു.

ഇതിനായി മേടിച്ച കടം വീട്ടാനായാണ് മോഷ്ടിച്ചത് എന്നാണ് മൊഴി. ബിഹാറിൽ സൈനികനായ ജോലിചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണ്. ജാനകിയുടെ മാല കവർന്നതിനു പുറമേ പള്ളൂരിലെ ഒരു സ്ത്രീയുടെ മാലയും ശരത് മോഷ്ടിച്ചിരുന്നു. അത് മുക്കുപണ്ടം ആയതിനാൽ സ്ത്രീ പരാതിപ്പെട്ടിരുന്നില്ല.പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; വിട വാങ്ങിയത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി

Aswathi Kottiyoor

പേരാവൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം

Aswathi Kottiyoor

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന: ജനപ്രിയമായി ജവാന്‍

Aswathi Kottiyoor
WordPress Image Lightbox