കൊൽക്കത്ത: പശ്ചിമബംഗാളിൽ വനിതയെ സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നോർത്ത് 24 പർഗാനസ് ജില്ലയിലെ കമർഹാടിയിൽ നേരത്തെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുത്തെന്നും ദൃശ്യങ്ങളിലുള്ള രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നും ബംഗാൾ പൊലീസ് അറിയിച്ചു. മർദിച്ചവർ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ അടുത്ത അനുയായികളാണെന്ന് ആരോപണമുണ്ട്. നേരത്തെ നാദിയ ജില്ലയിലെ ചപ്രയില് യുവതിയെയും യുവാവിനെയും നടുറോഡിൽ ഗുണ്ടകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴും വ്യാപക വിമർശനം ഉയർന്നിരുന്നു