27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മൂത്രമൊഴിക്കാൻ പോയി പ്രതി ജനൽവഴി ചാടി രക്ഷപ്പെട്ടു; പൊലീസിനെ കുഴക്കി ദിവസങ്ങൾ; ഒടുവിൽ ടെറസിൽ നിന്ന് പിടിയിലായി
Uncategorized

മൂത്രമൊഴിക്കാൻ പോയി പ്രതി ജനൽവഴി ചാടി രക്ഷപ്പെട്ടു; പൊലീസിനെ കുഴക്കി ദിവസങ്ങൾ; ഒടുവിൽ ടെറസിൽ നിന്ന് പിടിയിലായി

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. വിഷ്ണു ഉല്ലാസ് എന്ന പ്രതിയാണ് പിടിയിലായത്. മൂന്നു ദിവസം മുമ്പാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൂന്നു ദിവസം നീണ്ട അന്വേഷണത്തിനൊടുവിൽ പുന്നപ്രയിലെ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് വിഷ്ണുവിനെ പിടികൂടിയത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിലെ ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. രാമങ്കരി കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്നതായിരുന്നു പ്രതിയെ. പൊലീസിനെ വെട്ടിലാക്കി ചാടിരക്ഷപ്പെട്ടെങ്കിലും ഇന്ന് പിടിയിലാവുകയായിരുന്നു.

Related posts

കൈലാഖ്, പുതിയ സ്‍കോഡ എസ്‍യുവിക്ക് കാസര്‍കോടുകാരൻ മുഹമ്മദ് സിയാദിട്ട പേര്;സമ്മാനം ഈ കാറിന്‍റെ ആദ്യ യൂണിറ്റ്!

Aswathi Kottiyoor

കുപ്പത്തൊട്ടിയില്‍ നിന്ന് വന്നവളെന്ന് വിളിച്ച് നിരന്തരം അപമാനിച്ചു,മര്‍ദിച്ചു; തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നെന്ന് ബന്ധുക്കള്‍

Aswathi Kottiyoor

തിരുവോണം ബംബർ വില്‍പ്പന 50 ലക്ഷത്തിലേക്ക്‌; നറുക്കെടുപ്പ്‌ 20ന്‌;

Aswathi Kottiyoor
WordPress Image Lightbox