24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരിക്കെതിരെ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു
Uncategorized

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരിക്കെതിരെ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു


അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ്സ്, യോഗാ ഡാൻസ് , എയറോബിക്സ് ,ഫുട്ബോൾ മാച്ച് എന്നിവ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബുമോൻ മറ്റത്തിൽ നയിച്ചു.
‘ആരോഗ്യമാണ് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തി യോഗ ഡാൻസും എയറോബിക്സും കുട്ടികൾ അവതരിപ്പിച്ചു.

‘കളിയാണ് ലഹരി’ എന്ന സന്ദേശം ഉയർത്തി വിവിധ ക്ലാസുകൾ തമ്മിലുള്ള ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജയിംസ് ചരുവിൽ,പി.ടി.എ വൈസ് പ്രസിഡൻ്റ് ബിജു പയ്യമ്പള്ളി,ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം എം,സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് ,സോളിമോൾ ജോസഫ് എന്നിവർ സംസാരിച്ചു. ബിജോയ് സി.ജെ,സിസ്റ്റർ മരിയ ഫ്രാൻസിസ്, സിസ്റ്റർ ജിൽസി എലിസബത്ത്, മഞ്ജുള എ,ബിജു പി.എം,ജോയൽ ജോയി, സിബി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Related posts

സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം, ‘ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വെച്ച കവറിൽ നൽകണം’

Aswathi Kottiyoor

100 വയസ്സ് പിന്നിട്ട മരമുത്തശ്ശി, മരം മുറിക്കെതിരെ ഒറ്റയാൾ പ്രതിഷേധം, സമരക്കാരനെ നേരിടാൻ നാട്ടുകാർ, ഒടുവിൽ…

Aswathi Kottiyoor

രാഹുൽ ഗാന്ധി മൂന്നു ദിവസം കേരളത്തിൽ; 4 ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox