• Home
  • Uncategorized
  • ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിൽ സുരക്ഷിതമല്ല’, നീറ്റ് യുജി കൗൺസിലിംഗ് മാറ്റിയതിൽ കോൺഗ്രസ്
Uncategorized

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിൽ സുരക്ഷിതമല്ല’, നീറ്റ് യുജി കൗൺസിലിംഗ് മാറ്റിയതിൽ കോൺഗ്രസ്


ദില്ലി : വിവാദമായ നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. നീറ്റ് യുജി വിഷയം സർക്കാ‌ർ നാൾക്കുനാൾ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിൽ സുരക്ഷിതമല്ലെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് തുറന്നടിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും വീണ്ടും വ്യക്തമായിരിക്കുകയാണ്. കുട്ടികളുടെ ഭാവിയുടെ കാര്യമാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. പലരും ഈയാവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കൗൺസിലിംഗ് നടക്കട്ടെയെന്നാണ് സർക്കാറും എൻടിഎയും കോടതിയിലടക്കം നിലപാടെടുത്തത്. പക്ഷേ പരീക്ഷയിൽ വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൗൺസിലിംഗ് തുടരട്ടേയെന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നത്.

ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ന് തുടങ്ങാനിരുന്ന കൗൺസിലിംഗ് മാറ്റിവയ്ക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. നടപടിക്ക് പിന്നാലെ സർക്കാറിനെതിരെ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. നീറ്റ് യുജി വിഷയം സർക്കാർ ദിനംപ്രതി വഷളാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്റെ കൈയിൽ സുരക്ഷിതമല്ലെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.

Related posts

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; കമ്പനി ഡയറക്ടര്‍ കെ ഡി പ്രതാപൻ ഇ ഡി കസ്റ്റഡിയിൽ

Aswathi Kottiyoor

യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ കണ്ടെത്തിയ സംഭവം; കർണാടക പൊലീസ് കണ്ണവത്ത്

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠനവും വാർഡ് തല പഠന സംഘങ്ങൾക്കുള്ള പരിശീലനവും കേളകം വ്യാപാര ഭവനിൽ വെച്ച് നടന്നു . കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ തങ്കമ്മ മേലെക്കൂറ്റ് പരിപാടി ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox