31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പടിയൂർ പൂവൻപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
Uncategorized

പടിയൂർ പൂവൻപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി :പഴശ്ശി ജലാശയത്തിൻ്റെ ഭാഗമായ പടിയൂർ പൂവൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. എടയന്നൂർ ഹഫ്‌സത്ത് മൻസിലിൽ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിൻ്റെയും മകൾ ഷഹർബാനയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇവർ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഷഹർബാനക്കൊപ്പം ഒഴുക്കിൽപ്പെട്ട് കാണാതായ ചക്കരക്കൽ സ്വദേശിനി സൂര്യയുടെ മൃതദേഹം ഇനിയും കണ്ടെത്താൻ ഉണ്ട്. ഇന്നലെ സന്ധ്യയോടെ എത്തിയ 30 അംഗ എൻഡിആർഎഫ് സംഘം രാവിലെ മുതൽ തിരച്ചിൽ തുടരുകയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related posts

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; അന്വേഷണം തുടങ്ങി

Aswathi Kottiyoor

റോഡ് ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഈ മാസം പിഴയില്ല; ജൂൺ 5 മുതൽ പിഴയീടാക്കും

Aswathi Kottiyoor

അടുത്ത ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണായാക്കിയ പ്രതിക്ക് 135 വർഷം കഠിനതടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox