22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • രോഗിയുമായി പോയ ആംബുലൻസുമായി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കൂട്ടിയിടിച്ചു, ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്
Uncategorized

രോഗിയുമായി പോയ ആംബുലൻസുമായി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് കൂട്ടിയിടിച്ചു, ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്


ഹരിപ്പാട്: കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊല്ലം ചിന്നക്കട രശ്മി ഭവനത്തിൽ അനീഷ് (23 )നാണ് പരിക്കേറ്റത്. ദേശീയപാതയിൽ കരുവാറ്റ വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപം ഇന്ന് വൈകുന്നേരം മൂന്നിന് ആയിരുന്നു അപകടം. കായംകുളത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസും കൊല്ലം ജനറൽ ആശുപത്രിയിൽ നിന്നും രോഗിയുമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ് തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയും ബന്ധുക്കളും ബസ്സിലെ യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related posts

അടയ്ക്കാത്തോട്ടിൽ ഇടിമിന്നലിൽ വീടിൻറെ ഭിത്തിയിൽ വിള്ളൽ

Aswathi Kottiyoor

‘സ്വർണക്കടത്തുമായി ബന്ധമില്ല, വീഡിയോയിൽ പറഞ്ഞതൊന്നും സത്യമല്ല’; ഷാഫി

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox