28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മദ്യനയ അഴിമതി, സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ ഹൈക്കോടതിയിൽ
Uncategorized

മദ്യനയ അഴിമതി, സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ ഹൈക്കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ട ഡൽഹി കോടതിയുടെ ജൂൺ 26ലെ ഉത്തരവും കെജ്‌രിവാൾ ചോദ്യം ചെയ്തു. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റൗസ് അവന്യൂ കോടതിയാണ് ഉത്തരവിറക്കിയത്. സിബിഐ അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത്.

കസ്റ്റഡിയില്‍ കിട്ടുമ്പോള്‍ സിബിഐ അമിതോത്സാഹം കാട്ടരുതെന്നായിരുന്ന് കസ്റ്റഡി അനുവദിച്ച ഉത്തരവില്‍ സിബിഐ കോടതി പരാമര്‍ശിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിനെതിരെ മൊഴിയുണ്ടെന്നായിരുന്നു കസ്റ്റഡി അപേക്ഷയിലെ വാദത്തിനിടെ സിബിഐ റൗസ് അവന്യൂ കോടതിയെ അറിയിച്ചത്. മദ്യ നയത്തില്‍ മനീഷ് സിസോദിയ്ക്ക് എതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയില്‍ നേരിട്ട് അറിയിച്ചു.

മനീഷ് സിസോദിയെക്കെതിരെ അരവിന്ദ് കെജ്രിവാളിന്റെ മൊഴിയുണ്ടെന്ന വാദം സിബിഐ കോടതി തള്ളി. കഴിഞ്ഞ ദിവസം തിഹാര്‍ ജയിലിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ് ആവശ്യപ്പെട്ടുള്ള സിബിഐ നടപടി. പിഎംഎല്‍എ കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി തടഞ്ഞെങ്കിലും തൊട്ട് പിന്നാലെ സിബിഐ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.

Related posts

മട്ടന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ‘രാമജ്യോതി’ കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ

Aswathi Kottiyoor

സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമെന്ന് മന്ത്രി; അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി ബസ് ഉടമകൾ

Aswathi Kottiyoor
WordPress Image Lightbox